തെരുവ് നായയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചു; അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ:റോഡിന് കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.മാഹി ഈസ്റ്റ് പളളൂരിലാണ് അപകടം. താഴെചൊക്ലിയിലെ ഓട്ടോ ഡ്രൈവറായ സുധീഷ് കുമാറാണ് മരിച്ചത്. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറേകാലിനാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോകുന്ന സമയത്ത് സുധീഷ്കുമാറിന്റെ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ ചാടുകയായിരുന്നു. അതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സമയത്ത് ഓട്ടോ മറിയുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ സുധീഷ്കുമാറിനെ ആദ്യം ചൊക്ലിയിലും പിന്നീട് കണ്ണൂരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page