കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും. കാസര്‍കോട്, തളങ്കരയിലെ ടി.കെ.ദീക്ഷിത് എന്ന വാവയെ ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് മനോജ് ശിക്ഷിച്ചത്.
2016 മാര്‍ച്ച് മാസത്തില്‍ പല ദിവസങ്ങളിലായിട്ടാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്കി വീട്ടിലെത്തിയായിരുന്നു പീഡനം. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടര്‍ ആയിരുന്ന അബ്ദുല്‍ റഹ്മാന് ആണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
