പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ വീട്ടിനുള്ളില്‍ അവശ നിലയില്‍ കാണപ്പെട്ട രണ്ടുപേര്‍ മരിച്ചു. കാഞ്ഞിരപ്പുഴയിലെ കുറുമ്പന്‍ (56), ഇയാളുടെ സുഹൃത്ത് കരിമ്പുഴയിലെ ബാലു (45) എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മണ്ണാര്‍ക്കാട് പൊലീസ് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണം അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നു വിവരമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. അയാള്‍ ഒളിവിലാണ് അയാളെ കണ്ടെത്തുന്നതിനും ശ്രമമാരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴയിലെ നാട്ടുവൈദ്യനായിരുന്നു കുറുമ്പനെന്നു പറയുന്നു. ബാലു ഈ വീട്ടില്‍ ചികിത്സക്കെത്തിയതെന്നാണ് പറയുന്നത്. കുറുമ്പനെ വീട്ടിനുള്ളിലും ബാലുവിനെ വീട്ടിനു പുറത്തുമാണ് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവൂ.