മൂന്നുദിവസം കൊണ്ട് വിറ്റ് തീര്‍ത്തത് 154 കോടിയുടെ മദ്യം: ക്രിസ്മസിന് ബെവ്കോയില്‍ റെക്കോഡ് വില്‍പന; കുടിയില്‍ മുന്നില്‍ ചാലക്കുടി തന്നെ

സംസ്ഥാനത്ത് ഇക്കുറി ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പന. ഏറ്റവും കൂടുതല്‍ വില്‍പന ചാലക്കുടി ഔട്ട്‌ലെറ്റില്‍. 3 ദിവസം കൊണ്ട് ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞവര്‍ഷം ഇത് 69.55 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. ഡിസംബര്‍ 22, 23 തീയതികളില്‍ ഇത്തവണ 84.04 കോടിരൂപയുടെ മദ്യവില്പനയുണ്ടായി. അതേസമയം കഴിഞ്ഞ വര്‍ഷം 75. 41 കോടിരൂപയുടെ മദ്യമാണ് വിറ്റത്. കണക്കനുസരിച്ച് നിലവില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത് ചാലക്കുടിയിലെ ഔട്ട്‌ലെറ്റിലാണ്. രണ്ടാം സ്ഥാനം ചങ്ങനാശേരിയിലാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ മാത്രം വിറ്റത് 89.52 കോടി രൂപയുടെ മദ്യമാണ്. മദ്യ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് റം ആണ്. കൊല്ലം ആശ്രാമത്തെ ബെവ്കോ ഔട്ട്‌ലറ്റാണ്. 68.48 ലക്ഷം രൂപയുടെ മദ്യം വിറ്റത്. രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റ്, വില്‍പ്പന 65.07ലക്ഷമായിരുന്നു. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്, വില്‍പ്പന 61.49 ലക്ഷം. ബിവറേജസ് കോര്‍പറേഷന് 267 ഔട്ട്‌ലറ്റുകളാണുളളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page