കോട്ടയം:എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമിടിച്ച് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം എരുമേലി-മുണ്ടക്കയം റോഡില്‍ കണമലയില്‍ വെച്ചായിരുന്നു അപകടം. കണ്ണിമല പാലക്കൽ ജെഫിൻ, വടകരയോലിൽ നോബിൾ എന്നിവരാണ് മരിച്ചത്.സംഭവ സ്ഥലത്ത് വെച്ച് പാലക്കല്‍ ജെഫിൻ മരിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന നോബിളിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയില്‍ മരിച്ചു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്കൂട്ടറും തീര്‍ത്ഥാടകരുടെ മിനി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.
![](https://mlozaudj56ft.i.optimole.com/w:622/h:349/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/rain.jpg)