രാത്രി ഫോണ്‍ വിളിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു

രാത്രി ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലാണ് സംഭവം. ബീഹാര്‍ സ്വദേശി ഉമേഷ് ധാമി(27)യാണ് ഭാര്യ മനീഷയുടെ(23) കുത്തേറ്റ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ സെക്യൂരിറ്റിയാണ് ഉമേഷ് ധാമി. ഇതേ കോളേജില്‍ ശുചീകരണത്തൊഴിലാളിയാണ് ഭാര്യ മനീഷ. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് രാത്രി ഒരു മണിയോടെയാണ് ഉമേഷ് വീട്ടിലെത്തിയതെന്നും ഈ സമയത്ത് മനീഷ ഫോണില്‍ സംസാരിക്കുന്നത് കണ്ടത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയെന്നും പൊലീസ് പറയുന്നു.
ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഉമേഷ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കറിക്കത്തിയെടുത്ത് മനീഷ ഉമേഷിന്റെ നെഞ്ചില്‍ കുത്തിയത്. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഉമേഷിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മനീഷയെ പൊലീസ് അറസ്റ്റുചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page