കോഴിക്കോട്: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണവുമായി രണ്ട് പേർ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് വടകര മുട്ടുങ്ങൽ സ്വദേശി മീത്തലെ മണത്താനത്ത് സുനീറിനെയാണ് (35) കസ്റ്റംസ് ആദ്യം പിടികൂടിയത്.ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 871 ഗ്രാം തൂക്കമുള്ള 4 സ്വർണ മിശ്രിത ക്യാപ്സ്യൂളുകൾ കണ്ടെടുത്തു.വേർതിരിച്ചെടുത്ത 810 ഗ്രാം തൂക്കമുള്ള സ്വർണ്ണം ലഭിച്ചതായും വിപണി
മൂല്യം 50 ലക്ഷം മതിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.രണ്ടാമത്തെ സംഭവത്തിൽ സലാം എയർ വിമാനത്തിൽ ജിദ്ദയിൽ നിന്ന് മസ്‌കറ്റ് വഴി എത്തിയ പട്ടാമ്പി സ്വദേശി നൗഷാദ് ടി (44 ) എന്നയാളെ കസ്റ്റംസ് പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1063 ഗ്രാം തൂക്കമുള്ള 04 സ്വർണ മിശ്രിത ക്യാപ്സൂളുകൾ കണ്ടെടുത്തു.വേർതിരിച്ചെടുത്ത ശേഷം 988 ഗ്രാം സ്വർണ്ണം ലഭിച്ചതായും വിപണി
മൂല്യം 61 ലക്ഷം വരുമെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇരുവർക്കുമെതിരെ കേസ്സെടുത്തിട്ടുണ്ട്.
