ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ തട്ടികൊണ്ട് പോയി; വിമാനത്താവളത്തിൽ വച്ച് കുട്ടികളെ കണ്ടെത്തി; 3 അംഗ സംഘം പിടിയിൽ

കൊച്ചി:വടക്കേക്കരയില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി.അസം സ്വദേശികളായ ഷംസാസ്(60), ജഹദ് അലി (26), രഹാം അലി(26) എന്നിവരാണ് പിടിയിലായത്.

വടക്കേക്കര പോലീസാണ് ഇവരെ പിടികൂടിയത്. ഇവിടെ നിന്നും നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ കുട്ടികളെയും മറ്റൊരു പ്രതിയായ ഷാഹിദ എന്ന യുവതിയെയും ഗുവാഹട്ടി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.

വടക്കേക്കര മച്ചാംതുരത്ത് ഭാഗത്തു താമസിക്കുന്ന ആസാം സ്വദേശികളുടെ മൂന്നിലും അഞ്ചിലും പഠിക്കുന്ന മക്കളെയാണ് ഷാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്‍റെ അകന്ന ബന്ധു കൂടിയാണ് ഷാഹിദ. കുട്ടികളുടെ മാതാപിതാക്കളുമായി ഷാഹിദയ്ക്കുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് പറയുന്നു.

സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കുട്ടികളെ പ്രതികള്‍ കടത്തിക്കൊണ്ടു പോയത്. ജഹദ് അലിയുടെ സഹായത്തോടെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഗോവാഹട്ടിയിലേക്കു പോവുകയായിരുന്നുവെന്നാണ് വിവരം.

പോലീസിന്‍റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോകാൻ സഹായിച്ചവരെ പിടികൂടിയതും കുട്ടികളെ ഗോവഹട്ടി വിമാനത്താവളത്തില്‍വച്ച്‌ കണ്ടെത്തിയതും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page