കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി; കടത്തിയത് ഇലക്ട്രോണിക് സാധനങ്ങളുടെ ബാറ്ററിയെന്ന വ്യാജേന ; ഒരാൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. ദമാമിൽ നിന്നുള്ള വിമാനത്തിൽ  എത്തിയ കോഴിക്കോട് വിമാനത്താവളത്ത് സമീപത്തെ  സിദ്ദീഖ് വിളക്കത്ത് പള്ളിയാളിൽ (42) എന്ന യാത്രക്കാരന്റെ രണ്ട് ചെക്ക്-ഇൻ ബാഗുകളിൽ നിന്ന് ആണ് സ്വർണ്ണം പിടികൂടിയത്. റീ-എക്‌സ്‌റേയിലെ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, ബാഗേജുകൾ തുറന്ന് പരിശോധിച്ചപ്പോൾ ഒരു കൊതുക് ബാറ്റ്, പോർട്ടബിൾ വാട്ടർ ഡിസ്പെൻസർ, ഓറൽ ഇറിഗേറ്റർ, രണ്ട് സോളാർ സെൻസർ ലൈറ്റുകൾ എന്നിവയുടെ ബാറ്ററി കെയ്‌സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 399 ഗ്രാം തൂക്കം വരുന്ന 5 സ്വർണ്ണ ഫോയിലുകൾ കണ്ടെടുത്തു. പിടിച്ചെടുത്ത സ്വർണ്ണത്തിന് 25 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.പ്രതിക്കെതിരെ കേസ്സെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page