കുലദേവതയായി കണ്ട് കര്‍ഷക കുടുംബം വര്‍ഷങ്ങളോളം ആരാധിച്ചിരുന്നത് ദിനോസോറിന്റെ മുട്ടയെ; യാഥാര്‍ഥ്യം മനസ്സിലായപ്പോള്‍ സംഭവിച്ചത്

വര്‍ഷങ്ങളോളം കുലദേവതയായി കണ്ട് മധ്യപ്രദേശിലെ കര്‍ഷക കുടുംബം ആരാധിച്ചിരുന്നത് ദിനോസോറിന്റെ മുട്ടയെ. ‘കാല ഭൈരവ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പദ്ല്യ എന്ന ഗ്രാമത്തിലെ വെസ്ത മണ്ഡലോയ് എന്ന 40 -കാരനായ കര്‍ഷകനും അദ്ദേഹത്തിന്റെ കുടുംബവും വര്‍ഷങ്ങളായി ഈ കല്ല് പോലെ തോന്നിക്കുന്ന വസ്തുക്കളെ ആരാധിച്ചിരുന്നത്. അടുത്തിടെ ലഖ്നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഈ കുടുംബങ്ങള്‍ ആരാധിക്കുന്ന വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ടൈറ്റനോസോറസ് ഇനത്തില്‍ പെടുന്ന ദിനോസറുകളുടെ ഫോസിലൈസ് ചെയ്ത മുട്ടകളായിരുന്നു. ഇതോടെ വിശ്വാസം ഒരു ഞെട്ടലായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിക്കുവേണ്ടി ഭൂമി കുഴിക്കുന്നതിനിടെയിലാണ് ഈന്തപ്പനയുടെ വലിപ്പമുള്ള ‘കല്ലുപന്തുകള്‍’ പോലെ വസ്തുക്കള്‍ കണ്ടെത്തിയത്. പിന്നീട് ഇതിനെ തങ്ങളുടെ കുലദേവതയായി പ്രതിഷ്ഠിക്കുകയായിരുന്നു. ‘കാകര്‍’ എന്നാല്‍ കര എന്നും ‘ഭൈരവന്‍’ എന്നാല്‍ ഭഗവാന്‍ എന്നും അര്‍ത്ഥം. തങ്ങളുടെ കൃഷിയിടത്തെയും കന്നുകാലികളെയുമൊക്കെ നാശത്തില്‍ നിന്നും കാലക്കേടുകളില്‍ നിന്നും ഈ കുലദേവത രക്ഷിക്കുമെന്നും പൂര്‍വികരുടെ കാലം തൊട്ടേ അവര്‍ വിശ്വസിച്ചിരുന്നു. ഇവിടെ മാത്രമല്ല, അടുത്തുള്ള ജില്ലകളിലും ഇത്തരത്തിലുള്ള ദിനോസറിന്റെ മുട്ടകളെ പലരും ഇങ്ങനെ തെറ്റിദ്ധരിച്ച് ആരാധിച്ചിരുന്നു.
ഈ വര്‍ഷമാദ്യം മധ്യപ്രദേശിലെ നര്‍മ്മദാ താഴ്വരയില്‍ സസ്യഭുക്കായ ടൈറ്റനോസറുകളുടെ അടുത്തടുത്തുള്ള ദിനോസര്‍ കൂടുകളും 256 മുട്ടകളും കണ്ടെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

You cannot copy content of this page