കണ്ണൂര്‍: ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥനായ മാഹി പുല്ലമ്പില്‍ റോഡിലെ ശ്രീലേഷാണ് ( 31 ) മരണപ്പെട്ടത്. ദേശീയപാതയില്‍ എടക്കാട് പൊലീസ് സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഹരിറാം ലിമിറ്റഡ് സ്റ്റോപ്പ് ബസ് എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. ബസിനടിയിലേക്ക് ഇടിച്ചുകയറിയ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു. പുല്ലമ്പിലിലെ എം.പത്മനാഭന്റെയും പി.തങ്കമണിയുടെയും മകനാണ്. ഭാര്യ: അതുല്യ.







