ബേപ്പൂർ-കൊച്ചി-ദുബായ് ക്രൂയിസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കേരളം; ടിക്കറ്റ് നിരക്ക് വിമാന ടിക്കറ്റിന്റെ മൂന്നിലൊന്ന് മാത്രം

കോഴിക്കോട്: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ബജറ്റിൽ ഒതുങ്ങുന്ന, തടസ്സമില്ലാത്ത അന്താരാഷ്ട്ര യാത്രകൾ ചെയ്യുന്നതിനുമായി, ബേപ്പൂർ-കൊച്ചി-ദുബായ് ക്രൂയിസ് സർവീസിന് കേരള സർക്കാർ അനുമതി നൽകി. പ്രവാസികളായ ഇന്ത്യൻ യാത്രക്കാർ ഈ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സർക്കാർ പച്ച കോടി വീശിയത്. സർവീസ് തുടങ്ങുന്നതിനുള്ള ആദ്യ ചുവടുവെപ്പ് സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളും അറിയിച്ചു.

  • ബേപ്പൂർ-കൊച്ചി-ദുബായ് ക്രൂയിസ് സർവീസിന്റെ ആനുകൂല്യങ്ങൾ

സേവനം ആരംഭിച്ചുകഴിഞ്ഞാൽ, വിദേശത്ത് താമസിക്കുന്ന പ്രവാസി മലയാളികൾക്ക് കുതിച്ചുയരുന്ന വിമാനക്കൂലിയില്‍ നിന്ന് വലിയ ആശ്വാസമാകും, എന്തെന്നാല്‍ ഒരു വിമാന ടിക്കറ്റിന്റെ പകുതിയോ മൂന്നിലൊന്നോ ചിലവേ ക്രൂയിസ് സർവീസിന് ഉണ്ടാകു. ഈ തുകയ്ക്ക് ഏതൊരു വിമാനത്തേക്കാളും മൂന്നിരട്ടി ലഗേജ് കൊണ്ടുപോകാനും യാത്രക്കാര്‍ക്ക് കഴിയും.

  • യാത്രക്കാരുടെ ശേഷി

ക്രൂയിസ് സർവീസ് ഒരേ സമയം 1,250 യാത്രക്കാരെ വരെ കൊണ്ടുപോകും. ഇത് കടലിൽ തടസ്സമില്ലാത്ത യാത്രയും കരുത്തുറ്റ സാങ്കേതിക വിദ്യയോടുകൂടിയതുമായിരിക്കും.

കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്താൻ മൂന്ന് ദിവസമെടുക്കും. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിലാണ് ഈ കപ്പൽ നിർമ്മിച്ചത് . എന്നാൽ, ഇപ്പോൾ ഇത് കേരള ഗൾഫ് സർവീസിനു വേണ്ടി ഉപയോഗിക്കാൻ ലക്ഷ്യമിടുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page