യുവതിയെ കാറിനുള്ളില്‍ പീഡിപ്പിച്ച പ്രതി റിമാൻഡിൽ

കാസർകോട്: കുട്ടിയുടെ ചികിത്സയ്ക്ക് സഹായം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കാസര്‍കോട് സ്വദേശിനിയായ 36 കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഹൊസ്ദുര്‍ഗ്ഗ്, കടപ്പുറം ബദ്‌രിയ നഗര്‍, ചിറമ്മല്‍ ഹൗസിലെ സി.എച്ച്.മജീദി(50)നെയാണ് റിമാന്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട്ടു നിന്നും യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി തെങ്ങിന്‍ തോപ്പില്‍ കാര്‍ നിര്‍ത്തിയിട്ടശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. അഞ്ചു കുട്ടികളുടെ മാതാവായ യുവതിയും പ്രതിയായ മജീദും നേരത്തെ പരിചയമുണ്ട്. പരാതിക്കാരിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയത്ത് സഹായിക്കാനെന്ന പേരിലാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്നു പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page