പത്തനംതിട്ട: ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബി പിയിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ശനിയാഴ്ച വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു മന്ത്രി. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലായിരുന്നു മന്ത്രി. ഇതിനിടെ രക്തസമ്മർദ്ദത്തിൽ വ്യതിയാനം കാണുകയായിരുന്നു.