നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വീടിന്റെ മതിലില്‍ ഇടിച്ചു; പരിക്കേറ്റ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വീടിന്റെ മതിലില്‍ ഇടിച്ചു പരിക്കേറ്റ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പ്രവാസിയായ മുക്കൂട് സൗത്ത് സ്വദേശി അബ്ദുള്‍ റഹിമാന്റെയും മിസ്രിയയുടെയും മകന്‍ അമീന്‍ (14 ) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കിടെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മദ്രസ വിട്ട് വീട്ടിലേക്ക് വരുന്നതിനിടയില്‍ സ്‌കൂട്ടി മതിലില്‍ ഇടിച്ചാണ് പരിക്കേറ്റത്. രാവണേശ്വരം ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ബിശ്റുല്‍ ഹാഫി,തമീം, ആയിഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page