ദുബായിലേക്ക് പോകാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഈ കാഴ്ചകള്‍ കാണാന്‍ മറക്കരുത്; ദുബായിൽ ഒരു മാസം കാഴ്ചയുടെ  വർണ്ണോത്സവം നടക്കുന്നത് എവിടെയെന്നറിയാം

ദുബായ്: ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) പ്രദർശന സ്റ്റാളുകളും ഡിസ്കൗണ്ടുകളും  മാത്രമല്ല, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടിയുള്ള പല തരം വിനോദ പരിപാടികളും കൂടിയാണ്. ഇന്ന് മുതൽ  ജനുവരി 14 ഞായർ വരെ  ഫെസ്റ്റിവലിനോട് അനുബന്ധിച്ച്  ദുബായില്‍ നാലിടങ്ങളിലായി വെടിക്കെട്ട് പ്രദര്‍ശനം ഉണ്ടാകും.

* ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ: ഡിസംബർ 15 മുതൽ – 24 വരെ എല്ലാ ദിവസവും രാത്രി 9 മണിക്ക് ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ, ഈ ഗംഭീരമായ ആഘോഷ പരമ്പരയ്ക്ക് തുടക്കം കുറിക്കും.

*അൽ സീഫ്:
ഡിസംബർ 25 മുതൽ – ജനുവരി 4 വരെ നഗരത്തിന്റെ ചരിത്ര ഹൃദയം കുടികൊള്ളുന്ന അൽ സീഫില്‍ ഈ തീയതികളിൽ രാത്രി 9 മണി മുതൽ വെടിക്കെട്ട് ഉണ്ടാകും.

* ദുബായ് ലൈറ്റ്‌സ്: ദുബായ് നിയോൺന്റെ ഭാഗമായി നിയോണിൽ എഴുതിയ സന്ദേശങ്ങൾ ക്രീക്കിന് കുറുകെ സഞ്ചരിച്ചാല്‍ കാണാം.

*ഹത്ത ഫെസ്റ്റിവൽ:  ഡി‌എസ്‌എഫിനൊപ്പം നടക്കുന്ന ഹത്ത ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 31 വരെ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ആകാശത്തെ കരിമരുന്ന് പ്രയോഗം കാണാന്‍ ഹത്തയിലെ മനോഹരമായ മലനിരകളിലേക്ക് പോകാം.  പ്രദർശനങ്ങൾ രാത്രി 8 മണിക്ക് ആരംഭിക്കും.

*ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, ജെബിആർ, അൽ സീഫ്, ഹത്ത എന്നിവിടങ്ങളിലെ പുതുവത്സരാഘോഷം
ഡിസംബർ 31, 2023 ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, ജെബിആർ, അൽ സീഫ്, ഹത്ത എന്നിവിടങ്ങളിൽ രാത്രി 11:59-ന് പുതുവർഷത്തെ വരവേല്‍ക്കാന്‍ അർദ്ധരാത്രി പ്രത്യേക വെടിക്കെട്ട് പ്രദര്‍ശനം ഉണ്ടാകും.

*ബ്ലൂവാട്ടേഴ്‌സ്,  ദി ബീച്ച്, ജെബിആർ:  ജനുവരി 5 മുതൽ 14 വരെ രാത്രി 9 മണിക്ക് വെടിക്കെട്ട് പ്രദർശനം ഉണ്ടാകും.
സന്ദർശകർക്ക് എമറാത്ത് പെട്രോളിയം അവതരിപ്പിക്കുന്ന, രണ്ട് പുതിയ, ഗംഭീരമായ DSF ഡ്രോൺ ഷോകളും എല്ലാ ദിവസവും രാത്രി 8 മണിക്കും 10 മണിക്കും ഇവിടെ കാണാം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page