കാസര്‍കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി നാഫീസത്തുല്‍ മിസ്രിയ(19)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചേയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. ഉച്ചയോടെ വീട്ടില്‍ കൊണ്ട് വന്ന് ശേഷം മെട്ടമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. പടന്ന ഷറഫ് കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. പരേതനായ അമീറിന്റെയും എ.ജി ബുഷ്‌റയുടെയും മകളാണ്. സഹോദരങ്ങള്‍: അബ്ദുള്ള എജി, മഹ്ഫൂമ എ ജി.
