യൂട്യൂബറുടെ നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ കേസ് എടുത്ത് മുംബൈ പൊലീസ്. തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നെന്നാണ് യുവാവ് പൊലീസില്‍ നല്‍കിയ പരാതി. യൂട്യൂബറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ബാന്ദ്ര സ്വദേശിയായ യൂട്യൂബറാണ് പൊലീസില്‍ പരാതി നല്‍കിയത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തന്റെ നഗ്‌നവീഡിയോ പ്രചരിച്ചതായി യുവാവ് പരാതിയില്‍ പറയുന്നു. പുറത്തുവന്ന ദൃശ്യം നവംബര്‍ 17ലെതാണെന്നും ഡിസംബര്‍ 9 ന് സുഹൃത്തുക്കളാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും യുവാവ് പറയുന്നു. ദൃശ്യങ്ങള്‍ തന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഉണ്ടെന്നും യുവാവ് വ്യക്തമാക്കി. വീഡിയോ വൈറലായതോടെ യുവാവിന്റെ ആരാധകര്‍ ശരിക്കും ഞെട്ടി. പലരും ഇക്കാര്യം യുവാവിനെ അറിയിച്ചെന്നാണ് വിവരം. അടുത്തിടെ പാകിസ്ഥാനി യൂട്യൂബറായ അലിസര്‍, പഞ്ചാബി യൂട്യൂബര്‍ ഗുന്‍ഗുണ്‍ ഗുപ്ത, ബംഗ്ലാദേശ് യൂട്യൂബര്‍ ജെന്നത് ടോഗ എന്നിവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
