മലപ്പുറം: കുടിച്ചു പൂസായി ഓഫീസിലരുന്ന ജീവനക്കാരന്റെ ജോലി പോയി. മഞ്ചേരി വൈദ്യുതിഭവനില്‍ കെ.എസ്.ഇ.ബി. വിജിലന്‍സ് സംഘം കഴിഞ്ഞദിവസം രാത്രി മിന്നല്‍പരിശോധന നടത്തിയപ്പോഴാണ് ഓഫീസ് പരിസരത്ത് മദ്യപിച്ചനിലയില്‍ കണ്ട ജീവനക്കാരനെ കണ്ടത്. തിരുവനന്തപുരത്തുനിന്ന് കെ.എസ്.ഇ.ബി. വിജിലന്‍സ് ഡിവൈ.എസ്.പി. ദിനേശ്കുമാറും പൊലീസ് ഇന്‍സ്പെക്ടര്‍ ദിനുവുമാണ് മഞ്ചേരിയിലെ ഓഫീസിലെത്തിയത്. അപ്പോഴാണ് കുടിച്ച് ലക്കുകെട്ട് ഓഫീസില്‍ ഇരിക്കുന്നത് കണ്ടത്. നോര്‍ത്ത് സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനായതിനാല്‍ ഇയാളെ ജോലിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് വിജിലന്‍സ് സംഘം നിര്‍ദേശിച്ചു.
