കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയാല്‍ യാത്രക്കാരെ സ്വീകരിക്കുന്നത് മാലിന്യ കൂമ്പാരം. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്മാലിന്യ ങ്ങളും ജൈവ, അജൈവ മാലിന്യങ്ങളും നിറഞ്ഞു റെയില്‍വേ സ്റ്റേഷന്‍ പരിസരം ചീഞ്ഞുനാറുകയാണ്. യാത്രക്കാരുടെ ഇരിപ്പിടത്തിനു സമീപത്തും മാലിന്യക്കൂമ്പാരമുണ്ട്. രണ്ടു പ്ലാറ്റുഫോമുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫ്‌ളൈ ഓവറിന്റെ മുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്. സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് മുക്കുപൊത്തി വേണം ഇതുവഴി നടക്കാന്‍. പ്ലാറ്റ്‌ഫോമിലും റെയില്‍വേ ട്രാക്കുകളിലും ഫ്‌ലൈ ഓവറിന്റെ മുകളിലും അടക്കം മാലിന്യങ്ങള്‍ കെട്ടികിടക്കു കയാണ്. ട്രെയിന്‍ ഇറങ്ങുന്നവരും കാത്തിരിക്കുന്ന വരുമായ യാത്രക്കാര്‍ കൈകഴുകാനും വെള്ളം എടുക്കാനും ഉപയോഗിക്കുന്ന വാഷ്‌ബെയ്സിനും മാലി ന്യങ്ങള്‍ നിറഞ്ഞുകുപ്പത്തൊട്ടിയായ പോലെയാണ്. സ്റ്റേഷനിലെ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിട്ട് കുറെ നാളുകളായി. മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ കൂലി കൊടുക്കാന്‍ കാശില്ലാത്തതിനാലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതെന്നാണ് ലഭിക്കുന്നവിവരം. ഒരു മാസം സ്റ്റേഷന്‍ മാസ്റ്റര്‍ സ്വന്തം പണമെടുത്തു സ്റ്റേഷനും പരിസരവും വൃത്തിയാക്കിയിരുന്നു. എന്നാല്‍ റെയില്‍വേ അധികാരികള്‍ ഇതുവരെ പണം അനുവദിച്ചില്ലെന്നാണ് അറിയുന്നത്. മുമ്പ് ശുചീകര ണപ്രവര്‍ത്തനം നടത്തുന്നതിന് പ്രത്യേകം ഫണ്ട് നുവദിച്ചിരുന്നു. ഇപ്പോള്‍ കുറേക്കാലമായി ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് പരാതി.
