കാസര്‍കോട്: ബേക്കലില്‍ നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഈമാസം 22 മുതല്‍ 31 വരെ മൂന്നു ട്രെയിനുകള്‍ക്ക് റെയില്‍വേ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. ചെന്നൈ എഗ്മോര്‍-മംഗളൂരു എക്പ്രസ്, നാഗര്‍കോവില്‍ – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്, ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് ഒരുമിനുട്ട് താല്‍കാലിക സ്‌റ്റോപ്പ് അനുവദിച്ച് ഉത്തരവായത്. എഗ്മോര്‍ എക്‌സപ്രസ് വൈകീട്ട് 5.29 ബേക്കല്‍ സ്റ്റേഷനില്‍ എത്തിച്ചേരും. നാഗര്‍കോവില്‍ – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് വൈകീട്ട്് 7.47 നു എത്തിച്ചേരും. ഡോ.എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ -മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് പുലര്‍ച്ചേ 3.42 നു എത്തിച്ചേരും. അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് സംഘാടകര്‍ പാലാക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം.
