കാസര്‍കോട്: പല്ലു വേദനക്കു ഡോക്ടറെ കണ്ടു മടങ്ങിയെത്തിയ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴാംമൈല്‍ അരിയളം സ്വദേശിനി ശാന്ത(50)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മംഗളൂരു സ്വകാര്യാശുപത്രിയില്‍ ഡോക്ടറെ കാണാന്‍ പോയിരുന്നു. തിരിച്ച് വിട്ടില്‍ എത്തി രാത്രിയോടെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിക്കുകയായിരുന്നു. വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് സമീപത്തെ കശുമാവിന്റെ കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ അഗ്രോ ഇന്‍ഡസ്ട്രീസിലെ തൊഴിലാളിയാണ്. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്. മക്കള്‍: അഖില്‍, അതുല്യ. മരുമകള്‍: നിഷ. സഹോദരങ്ങള്‍: നാരായണന്, ഗോപി.
