കുമ്പള: പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച മദ്രസ അധ്യാപകനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്‌തു. കോടതി ഇയാളെ 14 ദിവസത്തേയ്‌ക്കു റിമാന്റ് ചെയ്‌തു. കിദൂര്‍, ബജ്‌പെ കടവിലെ അബ്‌ദുല്‍ ഹമീദി(44)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്‌തത്.
പീഡനശ്രമത്തിനു ഇരയായ പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് വീട്ടുകാര്‍ പള്ളി കമ്മിറ്റിക്കും പൊലീസിനും പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് അബ്‌ദുല്‍ഹമീദിനെ ജോലി ചെയ്യുന്ന മദ്രസയില്‍ നിന്നു പുറത്താക്കിയിരുന്നു.