മംഗളൂരു: നാലുമാസം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന് 23 കാരിയാ മാതാവ് തൂങ്ങിമരിച്ചു. മംഗളൂരു ഗുജ്ജരകെരെയിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഫാത്തിമ റുഖിയ(23), അവരുടെ 4 മാസം പ്രായമുള്ള ആണ് കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രസവശേഷം ഫാത്തിമ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അതിനുള്ള ചികിത്സയിലായിരുന്നുവെന്നുമാണ് വിവരം. ശനിയാഴ്ച രാവിലെ 11.00 നും ഉച്ചയ്ക്ക് 1.30 നും ഇടയില്‍ വീട്ടില്‍ തനിച്ച് ഇരിക്കവെ ഫാത്തിമ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയും പിന്നീട് തൂങ്ങി മരിക്കുകയുമായിരുന്നു. മംഗളൂരു സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒന്നരവര്‍ഷം മുമ്പാണ് ഡോ. മുഹമ്മദ് ഉനൈസുമായുള്ള ഫാത്തിമയുടെ വിവാഹം നടന്നത്.
