കാസർകോട്: പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാമകൊച്ചി മല്ലംപാറയിലെ ദിനേശൻ എന്ന ഗണേശനെയാണ് (40 ) വീടിന് അടുത്തുള്ള വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് വീട്ടിൽ നിന്ന് പോയത്. കൂലി പണിക്കാരനാണ്.2022 ൽ രജിസ്ട്രർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഗണേശൻ. അടുത്തിടെയാണ് കേസിൽ ജാമ്യത്തിലിറങ്ങിയത്. കേസ് ഇന്ന് പോക്സോ കോടതി വിചാരണക്ക് എടുക്കാനിരിക്കെയാണ് ആത്മഹത്യ. പ്രദേശത്തെ പഞ്ചായത്ത് അംഗത്തിന് മെസേജ് അയച്ച ശേഷമാണ് പ്രതി വീട്ടിൽ നിന്ന് പോയത്. തന്നെ ചാമക്കൊല്ലി വനമേഖലയിൽ അന്വേഷിച്ചാൽ മതിയെന്നായിരുന്നു സന്ദേശം.പരേതരായ അണ്ണയ്യ നായിക് ഹൊന്നാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബേബി മക്കൾ കാവ്യ,ദിവ്യ ,കാർത്തിക് .സഹോദരങ്ങൾ സുന്ദരൻ ,ദേവകി ,കസ്തൂരി , പരേതനായ ചന്ദ്രൻ
