തിരുവനന്തപുരം: നടിയും സംഗീതജ്‌ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെയാണു ജനശ്രദ്ധ നേടിയത്. ചെറുപ്പം മുതൽ കലാരംഗത്ത് സജീവമായിരു ന്നു. 1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായി രുന്നു. ജോലിയിൽനിന്നു റിട്ടയർ ചെയ്‌ത ശേഷം ഒരു പ രസ്യചിത്രത്തിലൂടെയാണ് കാമറയുടെ മുന്നിലെ ത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദ നം എന്ന ചിത്രത്തിലൂടെയാണ് തുടക്കം.കല്യാണരാമൻ, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വൺ, റാണി പദ്‌മിനി തുടങ്ങി എഴുപ തോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ മാത്രമല്ല ടെലിവിഷൻ പരമ്പരകളി ലും ടോക്ക് ഷോകളിലുമൊക്കെ സജീവമായിരുന്നു. നടി താരാ കല്യാണിന്റെ അമ്മയാണ്.
