ബംഗളൂരു: തന്റെയും മറ്റ് 13,000 പെണ്‍കുട്ടികളുടെയും നഗ്‌ന ഫോട്ടോകള്‍ സഹപ്രവര്‍ത്തകനായ പങ്കാളിയുടെ ഫോണില്‍ കണ്ട ഞെട്ടലില്‍ ബെംഗളൂരുവിലെ ഒരു പെണ്‍കുട്ടി. ബംഗളൂരുവിലെ ഒരു ബിപിഒ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 22 കാരിയായ പെണ്‍കുട്ടിക്കാണ് ദുരനുഭവം. സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇയാളുടെ ഫോണില്‍നിന്ന് കണ്ടെത്തി. പിന്നാലെ വിവരം കമ്പനിയെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ പരാതി നല്‍കാന്‍ തയ്യാറായതോടെ ആദിത്യ സന്തോഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ആദിത്യ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഒരു മാസത്തിനുശേഷം ഇരുവരും പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ അവളറിയാതെ യുവാവ് റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് ഡിലീറ്റ് ചെയ്യുന്നതിനായി അറിയാതെ യുവതി അയാളുടെ ഫോണ്‍ പരിശോധിക്കുകയായിരുന്നു. ഫോണിലെ ചിത്രങ്ങള്‍ കണ്ട് യുവതി ഞെട്ടി. പിന്നാലെ തന്നെ ആദിത്യയുമായുള്ള എല്ലാ ബന്ധവും അവര്‍ അവസാനിപ്പിച്ചു. കാമുകന്റെ തനിനിറം എല്ലാവരും അറിയണമെന്നും, ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും യുവതി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 20 ന് വിവരം ഓഫീസില്‍ അറിയിച്ചു. മൊബൈലിലുണ്ടായ പല ചിത്രങ്ങളും മോര്‍ഫ് ചെയ്യപ്പെട്ടവയാണെന്ന സംശയവുമുണ്ട്. ഇതേത്തുടര്‍ന്ന് നവംബര്‍ 23ന് മറ്റൊരു പെണ്‍കുട്ടി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ആദിത്യനെതിരെ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
