കിഴക്കന്‍ ഡല്‍ഹിയിലെ ഫാര്‍ഷ് ബസാറിലെ വിശ്വാസ് നഗറിലെ വാടക മുറിയില്‍ 23 കാരിയായ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്റ്റോര്‍ റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കവര്‍ കണ്ടെത്തിയതോടെ സ്ഥാപന ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഞായറാഴ്ച ഉച്ചയോടെ കഴുത്തില്‍ തുണി കെട്ടി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഫര്‍ഷ് ബസാര്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ ഒരാളുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാകാത്തതിനാല്‍ മരിച്ചയാളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ മുറി ഇ-കൊമേഴ്സ് ബിസിനസിനായി സുഹൃത്ത് വാടകയ്ക്കെടുത്തതായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി തിരിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വാടക മുറിക്ക് പുറത്ത് നാലുപേര്‍ ജോലി ചെയ്തിരുന്നതായും അതിലൊരാള്‍ മൃതദേഹം കണ്ടെത്തിയതുമുതല്‍ ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
