പാലക്കാട്: പോക്സോ കേസില്‍ സിപിഎം നേതാവ് പിടിയില്‍. സിപിഎം നേതാവും ഡിവൈഎഫ്ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ(35)യാണ് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പാലക്കാട് ചെറുപ്പുളശ്ശേരിയിലെ 16 വയസുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയും കുടുംബവുമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റിന് പിന്നാലെ കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ലോക്കല്‍ സെക്രട്ടറി അറിയിച്ചു.
