കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍റെ വീട്ടിലെ വരാന്തയില്‍ റീത്ത് വച്ച സംഭവത്തില്‍ പോലീസ് പിടിയിലായത് സിപിഎം പ്രവര്‍ത്തകര്‍.ചക്കരക്കല്‍ പ്രസ്ഫോറം ഭാരവാഹിയും ഗ്രാന്മ ന്യൂസ് പ്രതിനിധിയുമായ കണയന്നൂരിലെ എ.സി. ഷൈജുവിന്‍റെ വീട്ടില്‍ റീത്ത് വച്ച കേസിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കണയന്നൂരിലെ ഷെരീഫ്, ഇയാളുടെ സുഹൃത്തും സിപിഎം പ്രവര്‍ത്തകനുമായ ഷിജില്‍ എന്നിവരെ ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുൻപായിരുന്നു വീട്ടുവരാന്തയില്‍ റീത്ത് വച്ചത്. ഷിജിലിന് വീട് നിര്‍മാണവുമായി ബന്ധപ്പെട്ട വ്യക്തിവിരോധമുണ്ടായിരുന്നുവത്രെ. ഇതാണ് റീത്ത് വയ്ക്കലിന് കാരണമായതെന്നു കണ്ടെത്തിയാണ് പോലീസ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തത്. റീത്ത് വെച്ചതിന് പിന്നിൽ ആർ.എസ്.എസ് ആണ് എന്നായിരുന്നു സിപിഎം പ്രചരിപ്പിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.