ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ദേഷ്യത്തില്‍ ഭര്‍ത്താവിന്റെ മൂക്കില്‍ അടിച്ച് യുവതി, പിന്നാലെ മരണവും

പൂനെ: പിറന്നാള്‍ ദിനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടര്‍ന്നുണ്ടായ വിഷമത്തില്‍ ഭാര്യ മര്‍ദിച്ച യുവാവ് മരിച്ചു. പൂനെയിലെ വാന്‍വാഡിയിലാണ് സംഭവം. നിഖില്‍ ഖന്നയാണ് (36) ഭാര്യ രേണുകയുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. സെപ്റ്റംബര്‍ 18നായി രുന്നു രേണുകയുടെ ജന്മദിനം. കൂടാതെ നവംബര്‍ 5 നായിരുന്ന വിവാഹ വാര്‍ഷികവും. ഈ രണ്ടുദിനത്തില്‍ ഭര്‍ത്താവില്‍ നിന്ന് എന്തെങ്കിലും നല്ല സമ്മാനം പ്രതീക്ഷിച്ചിരുന്നു. ഈ വിഷയങ്ങളില്‍ വെള്ളിയാഴ്ചയും ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പോകാന്‍ സാധ്യമല്ലെന്നറിയിച്ച ഭര്‍ത്താവിന്റെ മൂക്കില്‍ യുവതി അടിച്ചു. ഇതേതുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം ഒഴുകിതുടങ്ങി. തുടര്‍ന്ന് ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജന്മദിനം ആഘോഷിക്കാന്‍ നിഖില്‍ രേണുകയെ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. രേണുകയുടെ പിറന്നാള്‍ ദിനത്തില്‍ ദുബായില്‍ കൊണ്ടുപോവുകയോ വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയോ ചെയ്തില്ല. ബന്ധുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ഡല്‍ഹിയില്‍ പോകണമെന്ന ആഗ്രഹത്തിനും നിഖിലില്‍ നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഇതും രേണുകയ്ക്ക് നിഖിലിനോട് ദേഷ്യം ഉണ്ടാവാന്‍ കാരണമായെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രേണുകയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark