കാസര്‍കോട്: കൊലപാതക ശ്രമം ഉള്‍പ്പടെ ഏഴു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലിലടച്ചു. മാവുങ്കാല്‍, കല്യാണ്‍ റോഡിലെ മുത്തപ്പന്‍ത്തറ സ്വദേശി നീരോക്കിലെ എന്‍.മനുരാജി(27) നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ അറസ്റ്റു ചെയ്തത്. നെല്ലിത്തറയില്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി യുവാവിന്റെ കാലു വെട്ടിയ കേസ്, കൊലപാതകശ്രമ ക്കേസ്, മദ്യക്കടത്ത് അടിപിടി തുടങ്ങിയ കേസുകളിലെ പ്രതിയാണ് മനു രാജെന്ന് പൊലീസ് പറഞ്ഞു. മനു രാജിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.
