പെറ്റ്സ്‌കാനിനായി കാത്തിരിക്കവേ അസ്വസ്ഥത; കണ്ണൂര്‍ സ്വദേശിനിയായ നഴ്‌സ് ലണ്ടനില്‍ മരിച്ചു

ഇരിട്ടി: മലയാളി നഴ്‌സ് ലണ്ടനില്‍ അന്തരിച്ചു. കരിക്കോട്ടക്കരിയിലെ കാവുങ്കല്‍ എഡ്വിന്റെ ( എബിന്‍ ) ഭാര്യ ജെസ് (റോസ് ലെറ്റ് 38 ) ആണ് ലണ്ടനില്‍ അന്തരിച്ചത്. കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സ ആരംഭിക്കാന്‍ ഇരിക്കവേയാണ് അസഹ്യമായ നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പെറ്റ്സ്‌കാനിനായി കാത്തിരിക്കവേയാണ് ജെസ്സിന്റെ ആരോഗ്യസ്ഥിതി വഷളായത്. ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു ജെസ്. രണ്ട് വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ജെസിന്റ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് സുഹൃത്തുക്കളും ബന്ധുക്കളും. സഹപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഏറെ പ്രിയപ്പെട്ടവള്‍ ആയിരുന്ന ജെസ് പള്ളി ക്വയര്‍ ടീമില്‍ അംഗം ആയിരുന്നു. ലണ്ടന് സമീപം വോക്കിങിലെ ഫ്രിംലിയിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. പൈസക്കരി കൂവക്കല്‍ കുടുംബാംഗമാണ്. മക്കള്‍: എഡ് മണ്ട്, ജോവാന്‍. സംസ്‌കാരം പിന്നീട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page