ബാലുശ്ശേരി: മകള്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ അസി. എക്‌സൈസ് കമ്മിഷണര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം.കോഴിക്കോട് വിമുക്തി അസി. എക്‌സൈസ് കമ്മിഷണര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അസി. എക്‌സൈസ് കമ്മിഷണര്‍ പേരാറ്റുംപൊയില്‍ ശ്രീനിവാസനെയാണ് (52) ഒരു സംഘം ആക്രമിച്ചത്. മകള്‍ക്കൊപ്പം കരിയാത്തൻകാവ് ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകളില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശ്ശേരി എസ്‌എച്ച്‌ഒ എം.കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊര്‍ജിതമാക്കി.