മോഷ്ടിച്ച സ്‌കൂട്ടറിൽ നമ്പർ പ്ളേറ്റ് മാറ്റി വെച്ച് സഞ്ചാരം ; പ്രതി അറസ്റ്റില്‍


കാസർകോട് : മോഷ്‌ടിച്ച സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ളേറ്റ് ഘടിപ്പിച്ച്‌ യാത്ര ചെയ്യുകയായിരുന്ന മോഷ്‌ടാവ്‌ അറസ്റ്റില്‍.കാസർകോട്   ദേര്‍ളക്കട്ട സ്വദേശി ഹുസൈന്‍ സയ്യിദി (25)നെയാണ്‌ മഞ്ചേശ്വരം എസ്‌ ഐ കെ പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  തലപ്പാടിയില്‍ വച്ച്‌ പിടികൂടിയത്‌. 15ന്‌ രാത്രി ഹൊസബെട്ടു പൊക്കിയില്‍ നിന്നാണ് സ്കൂട്ടർ മോഷ്ടിച്ചത്. സ്‌കൂട്ടര്‍ ഇയാളില്‍ നിന്നു കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page