കാസർകോട് :കേരളത്തിലെ തൊഴില്‍ മേഖല പൂര്‍ണ്ണമായും പിണറായി ഭരണം പൂര്‍ണ്ണമായി തകര്‍ത്തെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യം ശ്രദ്ധിക്കാതെ ധൂര്‍ത്തും മാമാങ്കവുമായി നടക്കുകയാണ് പിണറായിയും കൂട്ടരും.
ഐ എന്‍ ടി യു സി .ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കുടിലുകളില്‍ കഞ്ഞി വെക്കാന്‍ അരികിട്ടാത്ത മാവേലി സ്റ്റോറും പെന്‍ഷന്‍ കിട്ടാത്ത വൃദ്ധജങ്ങള്‍ മരുന്നിന് പോലും കാശില്ലാതെ കഷ്ടപ്പെടുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിക്കുന്ന പിണറായിയുകൂട്ടരും കേരളത്തെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.പി ജി.ദേവ് ആധ്യക്ഷം വഹിച്ചു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി., ഡിസിസി പ്രസിഡന്‍റ് പി കെ.ഫൈസല്‍, പി.രമേശന്‍, ടി എ .റജി, കെ. നില കണ്‌ഠന്‍, ബാലകൃഷ്‌ണന്‍ പെരിയ, കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.വി രാഘവന്‍, എ.കുഞ്ഞമ്പു , ടി.വി.കുഞ്ഞിരാമന്‍, സി.ഒ.സജി, ലതാ സതിഷ്, ഷാഹുല്‍ ഹമീദ്, അര്‍ജുനന്‍, സി.വി. ഭാവന്‍, എം പി.പത്മനാഭന്‍ ,സെമിറ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ത്തികേയന്‍, മിനിചന്ദ്രന്‍ എന്നിവരെ യോഗം അനുമോദിച്ചു.
