കുരങ്ങുകളുടെ ആക്രമണം: പ്രഭാത സവാരിക്കിറങ്ങിയ വായോധികൻ മരിച്ചു

മംഗളുരു : ഒരു കൂട്ടം കുരങ്ങുകളുടെ ആക്രമണത്തിൽ 60കാരന് ദാരുണാന്ത്യം. സംഭവത്തെ ഞെട്ടിക്കുന്ന സംഭവം തിങ്കളാഴ്ച കർണാടകയിലെ ദാവൻഗരെയിലാണ് നടന്നത്. ഹൊന്നാലി താലൂക്കിലെ അരകെരെ ഗ്രാമവാസിയായ 60 കാരനായ ഗുട്ടെപ്പയാണ് മരിച്ചത്. പിഎൽഡി ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു. രാവിലെ ഗുട്ടേപ്പ വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോഴാണ് കുരങ്ങിന്റെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. കുരങ്ങിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുട്ടെപ്പയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിജെപി മുൻ എംഎൽഎയും എംപിയുമായ രേണുകാചാര്യ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. കുരങ്ങ്, കരടി, പുള്ളിപ്പുലി എന്നിവയുടെ ശല്യത്തെക്കുറിച്ച് ഗ്രാമവാസികൾ രേണുകാചാര്യയോട് പരാതിപ്പെട്ടു. കാട്ടുമൃഗങ്ങളുടെ ആക്രമണ പരിഹാരം കാണുന്നതിന് വനം വകുപ്പുമായി വിഷയം ചർച്ച ചെയ്യുമെന്ന് രേണുകാചാര്യ ഗ്രാമവാസികൾക്ക് ഉറപ്പ് നൽകി. സംഭവത്തിൽ ഹൊന്നാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൊന്നാലി സോൺ ഫോറസ്റ്റ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചവരുടെ കുടുംബത്തിന് വനംവകുപ്പ് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർത്തി. അതെ സമയം , കുരങ്ങിന്റെ ആക്രമണത്തിൽ ഭയന്ന ഗ്രാമവാസികൾ, ആക്രമിച്ച കുരങ്ങിനെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ കുരങ്ങിനെ പിടികൂടാൻ വനംവകുപ്പിന്റെ ഒരു സംഘം ശ്രമം നടത്തുകയാണ്. കൂടുകളും വലകളുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page