കണ്ണൂര്‍: എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടനായ പിതാവിന് 23 വര്‍ഷം കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷ. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 48 കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയേയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിരന്തരം പീഡനം നടത്തിയത്. കേസിന്റെ വാദം നടന്നു കൊണ്ടിരിക്കെ പിതൃത്വം നിഷേധിച്ച പ്രതി ഡി.എന്‍.എ പരിശോധനക്ക് അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. ശ്രീകണ്ഠാപുരം എസ്.ഐ കെ.വി രഘുനാഥാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ആയിരുന്ന ഇ.പി.സുരേശന്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
