സേലം:കത്തി കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ വിദ്യാര്‍ത്ഥിനി അതേ കത്തി പിടിച്ചെടുത്തു കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ ധര്‍മ്മപുരി അഴഗിരി നഗറിലെ ശക്തി ദാസനെ സേലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലത്തിനടുത്ത് ഒരു സ്വകാര്യ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയെയാണ് ശക്തിദാസന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന വിദ്യാര്‍ത്ഥിനി പുസ്തകം വാങ്ങാന്‍ അധ്യാപകനെ സമീപിച്ചപ്പോഴായിരുന്നു പീഡന ശ്രമമെന്നു പറയുന്നു. പെണ്‍കുട്ടി കത്തി പിടിച്ചെടുത്തു അധ്യാപകന്റെ വയറ്റത്തു കുത്തുകയായിരുന്നു.പിടിവലിക്കിടെ പെണ്‍കുട്ടിക്കും പരിക്കേറ്റു.
ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചുകിടന്ന ശക്തിദാസനെ ആശുപത്രിയിലെത്തിച്ചു. സേലം അഴകാപുരം പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ്ജ് ചെയ്താലുടന്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നു പൊലീസ് അറിയിച്ചു.