കൊച്ചി:എറണാകുളം ആലുവയില്‍ പിതാവ് വിഷം നല്‍കിയ കുട്ടി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനാല് വയസുകാരി ആണ് മരിച്ചത്.അന്യമതസ്ഥനെ പ്രണയിച്ചതിന് ആയിരുന്നു 14കാരിയായ മകളെ കൊല്ലാൻ പിതാവ് വിഷം നൽകിയത് പിതാവ് അബീസ്(45)റിമാൻഡിലാണ് . ആലുവ ആലങ്ങാടാണ് ക്രൂരമായ ദുരഭിമാന കൊല നടന്നത്.കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം ക്രൂരമായി തല്ലി ചതച്ച ശേഷം കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിക്കുകയായിരുന്നു. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണത്തിലാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പിതാവിന്‍റെ ക്രൂരത. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ് ഫോൺ പിടിച്ചു വാങ്ങിവച്ചിരുന്നു.എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ആണ്‍കുട്ടിയുമായുള്ള ബന്ധം തുടരുകയായിരുന്നു. ഇത് അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചത്. ഈ മാസം 2 ന് ആയിരുന്നു സംഭവം. വിഷം കുടിപ്പിക്കാൻ ശ്രമിച്ചശേഷം പിതാവ് തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുപ്പിയുടെ അടപ്പ് കടിച്ചുതുറക്കാൻ ശ്രമിച്ചപ്പോള്‍ വിഷം വായില്‍ ആയെന്നാണ് പിതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ തന്‍റെ വായിലേക്ക് ബലമായി വിഷം ഒഴിവാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു..ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.