കണ്ണൂര്‍: പാതിരാത്രിയില്‍ ടൗണിലെ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തെ ഗ്ലാസ് ചേമ്പറും തകര്‍ത്ത് കവര്‍ച്ചാ ശ്രമം. പൊലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് പിടിയില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഷാഹിദ് അഫ്രീദിനെ(24)യാണ് എസ്.ഐ.ബി.എസ് ബാവിഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഞായാറാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ പിണറായി ടൗണിലെ കളത്തില്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. പട്രോളിംഗ് പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. മോഷ്ടാവില്‍ നിന്നും കവര്‍ച്ചക്കായി കൊണ്ടുവന്ന ആക്‌സോബ്ലേഡും ആയുധങ്ങളും കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു.
എസ്.ഐ വികാസ്, ഡ്രൈവര്‍ നിബിന്‍ ബാബു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
