കാസര്‍കോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് പണിശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല് ബൈക്കുകള്‍ കത്തിനശിച്ചു. സ്‌പെയര്‍പാര്‍ട്‌സുകളും അനുബന്ധ ഉപകരണങ്ങളും അഗ്‌നിക്കിരയായി. ഞായറാഴ്ച പുലര്‍ച്ചെ 12.30-നാണ് തീപിടുത്തം ഉണ്ടായത്. തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ അഗ്‌നിരക്ഷാസേന, പൊലീസ്, സ്ഥാപന ഉടമ എന്നിവരെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ശക്തമായ മിന്നലില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണമെന്ന് സംശയിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. കാറ്റാടിയിലെ ഐവ ബഷീറിന്റെതാണ് സ്ഥാപനം. ഹൊസ്ദുര്‍ഗ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
