”ആളാവാന്‍ വരരുത്..അവരോട് പുറത്തുപോകാന്‍ പറ…’; മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

തൃശൂര്‍: മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് മാത്രമായുള്ള സിനിമാ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ഗിരിജ തീയേറ്ററില്‍ എത്തിയ സുരേഷ്ഗോപിയാണ് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സംസാരിച്ചത്. ‘ആളാവാന്‍ വരരുത്…കോടതിയാണ് നോക്കുന്നത്. അവര് നോക്കിക്കോളും. മാധ്യമപ്രവര്‍ത്തക ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ പറയൂ. അവരോട് പുറത്തുപോകാന്‍ പറ…’ ഇങ്ങനെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്. വനിത മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ആ മാധ്യമപ്രവര്‍ത്തക പുറത്തുപോയതിന് ശേഷമാണ് സുരേഷ്ഗോപി തുടര്‍ന്ന് സംസാരിച്ചത്.
പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നുവെന്നും അതെനിക്ക് ഈശ്വാരനുഗ്രഹം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ആ ഈശ്വരാനുഗ്രഹം താന്‍ സന്തോഷപൂര്‍വം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്. മാറിനില്‍ക്കണമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അതിന് വാര്‍ത്താ കച്ചവടക്കാരന്‍ ക്ലാസെടുത്തു വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. ‘എന്തു കോടതി’ നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയാന്‍ അവകാശമുണ്ടോ? അതൊക്കെ വേറെ വിഷയങ്ങളാണ്. അതിനകത്ത് രാഷ്ട്രീയവും കാര്യങ്ങളൊന്നും ഉന്നയിക്കരുത്.എന്റെയും സിനിമ ഇന്‍ഡസ്ട്രിയുടെയും ബലത്തില്‍ ഗരുഡന്‍ പറന്നുയരുകയാണ്. അത് നാടാകെ ആഘോഷിക്കുമ്പോള്‍ ഞാനും ആ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ചിരുന്നു. തന്റെ വഴി നിഷേധിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കുമെന്നാണ് താരം പറഞ്ഞത്.
കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ വീണ്ടും തോളില്‍ കൈവച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page