സി.പി.എം ഐക്യദാര്‍ഡ്യ റാലി മുസ്ലീംലീഗ് പങ്കെടുക്കില്ല; സിപിഎം ക്ഷണത്തിന് നന്ദിയെന്നും നേതാക്കള്‍

കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തില്‍ ലീഗ് നേതൃത്വം തീരുമാനമെടുത്തത്. യുഡിഎഫിലെ ഘടകക്ഷി എന്ന നിലയിയില്‍ പങ്കെടുക്കാനാവില്ലെന്ന് നേതൃത്വം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.
സിപിഎം ക്ഷണത്തിന് നന്ദിയെന്നും, സിപിഎം ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഒപ്പം നില്‍ക്കുന്നതില്‍ നന്ദിയെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്റെ നീക്കം. പലസ്തീന്‍ ഐക്യദാര്‍ഢ്യം ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാടെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പ്രസ്താവന പുറത്തുവന്ന ഉടന്‍ തന്നെ സിപിഎം ലീഗിന്റെ
പ്രസ്താവന പുറത്തുവന്ന ഉടന്‍ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.
സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page