മംഗളൂരു: മദ്യ ലഹരിയിലായിരുന്ന മകന്‍ മാതാവിന്റെ വായില്‍ തക്കാളി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മകന്‍ അറസ്റ്റില്‍. മംഗളുരു ദുര്‍ഗ്ഗാനഗര്‍ കട്ടീലിന് സമീപം കൊണ്ടേലയിലാണ് സംഭവം. രത്ന ഷെട്ടി (60)യാണ് കൊല്ലപ്പെട്ടത്. മകന്‍ രവിരാജ് ഷെട്ടി (33)യെ ബജ്‌പെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ മാസം 26 ന് ഉണ്ടായ കൊലപാതകം കഴിഞ്ഞ ദിവസമാണ് പുറംലോകമറിയുന്നത്. വാടക വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മുഖം മൂടിയ നിലയിലും കൈകാലുകള്‍ കെട്ടിയിട്ട നിലയിലുമായിരുന്നു മൃതദേഹം.
പിന്നീട് പൊലീസ് എത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവദിവസം മദ്യലഹരിയിലെത്തിയ രവിരാജ് ഷെട്ടി മാതാവുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. നിലവിളിച്ച മാതാവിന്റെ വായില്‍ തക്കാളി തിരുകി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മൃതദേഹം കയര്‍ കൊണ്ട് ബന്ധിച്ചശേഷം വീട്ടില്‍ നിന്നു ഇറങ്ങിയ ശേഷം കിന്നിഹോളിയിലെത്തി. പിന്നീട് ഒരു ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച രവിരാജ് ഷെട്ടി രണ്ടു ദിവസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തി. ഈ സമയത്ത് അയല്‍വാസികള്‍ രത്ന ഷെട്ടിയെ അന്വേഷിച്ചപ്പോള്‍ ബന്ധുവീട്ടില്‍ പോയെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രത്നഷെട്ടി മരണപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും രവിരാജ് ഷെട്ടിയെ അറസ്റ്റു ചെയ്തതും.
