കോട്ടയം: കോട്ടയം അയ്മനത്ത് വള്ളത്തില്‍ സര്‍വീസ് ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ വിദ്യാർത്ഥിനി മരിച്ചു. വള്ളത്തില്‍ സഞ്ചരിച്ചിരുന്ന അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്..അയ്മനം കരീമഠത്തിലാണ് സംഭവം.സ്കൂളിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥിനി. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മണിയാപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു സര്‍വീസ് ബോട്ട്.അപകട ശേഷം കാണാതായ വിദ്യാർത്ഥിനിക്കായി പ്രദേശത്ത് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
