കളമശേരി സ്‌ഫോടനം; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കേന്ദ്രം റിപോര്‍ട്ട് തേടി

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന് പിന്നിലുള്ള മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാംകുളത്തേക്ക് തിരിച്ചുവെന്നും മറ്റ് കാര്യത്തില്‍ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ ആക്രമണത്തെ കുറിച്ച് പറയാനാവൂ. ഗൗരവമായി എടുത്തു കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമയി ലഭിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേന്ദ്രവും റിപോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നും കേന്ദ്രം ആരാഞ്ഞു. അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലിസ് ആശുപത്രി അധികൃതരുമായി സംസാരിച്ചതായി മന്ത്രി പി രാജീവ് വ്യക്തമാക്കി. സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് എത്തിയിട്ടില്ല. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചുവെന്നും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ദില്ലിയിലുള്ള മന്ത്രി പി.രാജീവ് കേരളത്തിലേക്ക് തിരിക്കും. കളമശ്ശേരിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.
ന്യൂഡല്‍ഹിയില്‍ നിന്ന് അഞ്ചംഗ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരനും കൊച്ചിയിലെത്തും. ന്യൂഡല്‍ഹിയില്‍ നിന്ന് അഞ്ചംഗ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ഭീകരവിരുദ്ധ സേനാംഗങ്ങളുമാണ് കൊച്ചിയിലെത്തുക. ഞായറാഴ്ച രാവിലെ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നിലഗുരുതരമാണ്. മറ്റു പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page