വെബ് ഡെസ്ക്: വീണ്ടും കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് വര്‍ധിച്ചത്.ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയാണ്. പവന് 46000ത്തിനടുത്തേക്കാണ് സ്വര്‍ണവില കുതിക്കുന്നത്.മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.സ്വര്‍ണവില വരും ദിവസങ്ങളിലും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. വിലയില്‍ അടുത്ത മാസത്തോടെ 3.3 ശതമാനത്തിന്റെ വര്‍ധനയുണ്ടായേക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാനത്തും സ്വര്‍ണവില കുതിക്കാന്‍ കാരണം.കൂടാതെ ഇസ്രായേൽ ഹമാസ് യുദ്ധത്തിൻ്റെ പശ്ചാതലത്തിൽ സുരക്ഷിത നിക്ഷേപമായി ആളുകൾ സ്വർണ്ണത്തെ കണ്ടതും വിലകയറ്റത്തിന് കാരണമായി. വിവാഹ സീസൺ തുടങ്ങിയതോടെ വിലക്കയറ്റം സാധാരണ ജനങ്ങളെ സാരമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്.
