കൊല്ലം: രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടർ മരിച്ചു.കൊല്ലം ഓച്ചിറ സ്റ്റാർ ഹോസ്പിറ്റലിലെ ഡോക്ടറും(ന്യൂറോ സൈക്യാട്രിസ്‌റ്റ് )രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കാഞ്ഞിപ്പുഴ വേളൂർ ഡോ. എ. എ. അമീൻ ആണ് മരിച്ചത്.ആശുപത്രിയിൽ രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഉടൻ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.ഇന്ത്യൻ നാഷണൽ ലീഗിന്റെ ദേശീയ ട്രഷറർ, ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോക്ടർ എ. എ അമീൻ കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന്
എൽ. ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ചിട്ടുണ്ട്.എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ. ഫസൽ ഗഫൂറിന്റെ സഹോദരി ഭർത്താവാണ്. ഖബറടക്കം.വ്യാഴാഴ്ച രാവിലെ 11 ന് ഓച്ചിറ
മഠത്തിൽ കാരാഴ്മ മുസ്ലീം ജമാ അത്ത് ഖബർസ്ഥാനിൽ നടക്കും
