ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ ഡിഎസ്പി മരിച്ചു

ചണ്ഡിഗഢ്: ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണു മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ഹരിയാന പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോഗീന്ദര്‍ ദേശ്വള് പുലര്‍ച്ചെ അഞ്ച് മണിയോടെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണുമരിച്ചു. വീണ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ജോഗീന്ദര്‍. ജോഗീന്ദറിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് ഹരിയാനയിലെ ഒരു ടോള്‍ പ്ലാസ കടക്കുന്നതിനിടെ അദ്ദേഹത്തിന്റെ മകനെ പൊലീസ് പിടികൂടിയിരുന്നു. പാനിപ്പത്തിലെ ടോള്‍ പ്ലാസയില്‍ വച്ചാണ് സിംഗം എന്ന പേരില്‍ അറിയപ്പെടുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ആശിഷ് കുമാര്‍ ആണ് ജോഗീന്ദറിന്റെ മകനെ പിടികൂടിയത്. ഈ സംഭവത്തോടെയാണ് ജോഗീന്ദര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നത്. ഒരാഴ്ച മുമ്പ് ചെന്നൈയിലും സമാനസംഭവമുണ്ടായിരുന്നു. ജിമ്മിലെ കഠിനമായ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41)മരിച്ചിരുന്നു. ഒന്‍പത് തവണ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ള അദ്ദേഹം 2022ല്‍ മിസ്റ്റര്‍ തമിഴ്നാട് പട്ടത്തിനും അര്‍ഹനായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മഹാരാഷ്ട്ര പാല്‍ഘട് ജില്ലയിലെ വസായിയില്‍ 67 കാരനായ പ്രല്‍ഹദ് നികം മരണപ്പെട്ടതും ജിമ്മില്‍ കുഴഞ്ഞുവീണാണ്. ഹൈദരാബാദ് ആസിഫ് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ വിശാല്‍ (24) ഹൃദയാഘാതം മൂലം മരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page